Kristhya sainyame vaa

 


1. ക്രിസ്ത്യ സൈന്യമേ! വാ! പോരിൽ നിരയായ്
മുമ്പേ പോയ യേശു തന്നെ നോക്കീടിൻ
ക്രിസ്തു രാജൻ ഇപ്പോൾ വൈരികൾക്കെതിർ
മുമ്പോട്ടെത്തി പോരിൽ കാണ്മീൻ, തൻ കൊടി.


Ref
ക്രിസ്ത്യ സൈന്യമേ! ഓ പോരിൽ നിരയായ്
മുമ്പേ പോയ യേശു തന്നെ നോക്കീടിൻ


2. സാത്താൻ സേന എല്ലാം പാഞ്ഞോടുന്നു കാൺ
മുന്നോട്ടോടി എത്തിൻ ക്രിസ്ത്യ സൈന്യമേ!
പാതാളം ഇളകി ജയ ഭേരിയാൽ
ഘോഷിച്ചാനന്ദിപ്പിൻ പാടിൻ ഉച്ചത്തിൽ;- ക്രിസ്ത്യ.


3. വൻ സേനയെ പോലെ പോകുന്നീ സഭ
ശുദ്ധർ പോയ മാർഗ്ഗേ നാമും പോകുന്നു
നാം ഏവരും ഏകം ഏക ശരീരം
സ്നേഹം ആശാ ബന്ധം എന്നതിൽ ഏകം;- ക്രിസ്ത്യ.


4. പിന്തുടരും ഞാനും ശുദ്ധർ തൻ പാത
വിശ്വസിക്കും ഞാനും ശുദ്ധർ വിശ്വാസം
നിലനിൽക്കുമേ-യതന്ത്യത്തോളവും
ലോകരാഷ്ട്രങ്ങളും നശിച്ചീടുമേ;- ക്രിസ്ത്യ.


5. ലോക രാജ്യം എല്ലാം പോകും ഇല്ലാതായ്
ക്രിസ്തു സഭ എന്നും, എന്നും ഇരിക്കും
നരകത്തിൻ വാതില് എതിരായ്വരാ
എന്നുചൊന്ന വാക്കു മാറ്റമില്ലാതാം;- ക്രിസ്ത്യ.


6. ഹേ ജനമേ മുമ്പോ-ട്ടോടി വന്നീടിൻ
ഈ കൂട്ടത്തോടൊന്നിച്ചാനന്ദിച്ചീടിൻ
മഹത്വം സ്തുതിയും മാനം എന്നിവ
യേശു രാജനെന്നും ആയിരിക്കട്ടെ;- ക്രിസ്ത്യ.


1. kristhya sainyame! vaa! poril nirayaay
mumpe poya yeshu thanne nokkedin
kristhu raajan ippol vairikalkkethir
mumpottethi poril kaanmeen, than kodi.


Ref
kristhya sainyame! vaa! poril nirayaay
mumpe poya yeshu thanne nokkedin.


2. saathaan sena ellaam panjodunnu kaan
munnottodi ethin kristhya sainyame!
paathaalam ilaki jaya bheriyaal
ghoshichaanandippin paadin uchathil;- kristhya.


3. van senaye pole pokunnee sabha
shuddhar poya maargge naamum pokunnu
naam evarum ekam eka shareeram
sneham aashaa bandham ennathil ekam;- kristhya.


4. pinthudarum njaanum shuddhar than paatha
vishvasikkum njaanum shuddhar vishvaasam
nilanilkkume-yathanthya’tholavum
loka raashdrangalum nashicheedume;- kristhya.


5. loka raajyam ellaam pokum illaathaay
kristhu sabha ennum, ennum irikkum
narakathin vaathil ethiraayvaraa
ennu chonna vaakku maatamillaathaam;- kristhya.


6. he janame mumpo-ttodi vannedin
ie kutta’thodonnich’aanandicheedin
mahathvam sthuthiyum maanam enniva
yeshu raajanennum aayirikkatte;- kristhya.

Leave a Reply

Your email address will not be published. Required fields are marked *