എടുക്ക എൻ ജീവനെ

 


എടുക്ക എൻ ജീവനെ, നിനക്കായ് എൻ ദൈവമേ
അന്ത്യ ശ്വാസത്തോളം താ നെഞ്ചതിൽ ഹല്ലേലൂയ്യാ!


എടുക്ക എൻ കൈകളെ, ചെയ്യാൻ സ്നേഹവേലകൾ
എൻ കാലുകളുമോടണം, നിൻ വിളിയിൽ തൽക്ഷണം


എടുക്ക എൻ നാവിനെ, സ്തുതിപ്പാൻ പിതാവിനെ
സ്വരം അധരങ്ങൾ വായ്‌ നില്ക്കുന്നു നിൻ ദൂതരായ്


എടുക്ക എൻ കർണ്ണങ്ങൾ, കേൾക്കുവാൻ നിൻ മർമ്മങ്ങൾ
കണ്ണിന്നും പ്രകാശം താ, നിന്നെ കാണ്മാൻ സവ്വദാ


എടുക്ക എൻ ഹൃദയം, അതു നിൻ സിംഹാസനം
ഞാൻ അല്ലാ എൻ രാജാവേ, നീ അതിൽ വാഴേണമേ


എടുക്ക എൻ സമ്പത്തു എന്റെ പൊന്നും വെള്ളിയും
വേണ്ടാ ധനം ഭൂമിയിൽ എൻ നിക്ഷേപം സ്വർഗ്ഗത്തിൽ.

Leave a Reply

Your email address will not be published.